പാലക്കാട്: അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ വര്‍ഷം 10,000 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്. നിര്‍മാണത്തിലെ കള്ളക്കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍. ചിറ്റൂരില്‍ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സംസ്ഥാന ദേശീയപാതയുടേയും 25ഓളം അനുബന്ധ റോഡുകളുടേയും അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ റോഡ്, പാലം നിര്‍മാണം പരിശോധിക്കുന്ന പതിവ് ഇതുവരെ
ഉണ്ടായിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് മാറ്റം വരുത്തി.
സംസ്ഥാനത്തെ 3000 പാലങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 150ഓളം
പാലങ്ങള്‍ നവീകരിക്കും. യുഡിഎഫ് ഭരണത്തില്‍ അഴിമതി മാത്രമാണ് നടന്നത്.
റോഡുകളില്‍ ടാറിന് പകരം കരി തേക്കുകയായിരുന്നു. ഇതിന് ചില ഉദ്യോഗസ്ഥര്‍
കൂട്ടുനിന്നു. ഇത്തരം പ്രവൃത്തി ഇനി നടക്കില്ല.
കരാറുകാര്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാകണം. ഇത്തരം സൌകര്യം ഉള്ളവര്‍ക്കു മാത്രമേ കരാര്‍ നല്‍കൂ. വരാനിരിക്കുന്ന ഭവിഷ്യത്തുകളും വികസനങ്ങളും മുന്നില്‍ക്കണ്ട് വേണം നിര്‍മാണം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു