ചെന്നൈ:മുൻ മുഖ്യമന്ത്രി ജയലളിത രാജ്ഭവനിലെത്തി തമിഴ്നാട് ഗവർണർ കെ റോസയ്യയുമായി കൂടിക്കഴ്ചനടത്തി. മെയ് 23 നു സത്യപ്രതിജ്ഞ ചെയ്യ്തൂ വീണ്ടും മുഖ്യമത്രി പദം ഏറ്റെടുക്കുന്നതിനു മുന്പാണ് ഈ കൂടിക്കാഴ്ച. ഇത് അഞ്ചാം തവണയാണ് ജയലളിത തമിഴ് നാടിന്റെ മുഖ്യ മന്ത്രിയാകുന്നത്. അനധികൃത സ്വത്ത്സമ്പാദന കേസ്സിൽ കര്ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്ന്നാണ് എട്ടുമാസ്സത്തിനു ശേഷം ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുന്നത്.
18 വര്ഷം പഴക്കമുള്ള അനധികൃത സ്വത്ത്സമ്പാദന കേസ്സിൽ ബാംഗളൂര് പ്രത്യകകോടതിയുടെ പ്രതികൂല വിധിയെതുടര്ന്നാണ് അവർ മുഖ്യമന്ത്രി പദം രാജിവച്ചത്.
2014 സെപ്തെംബരിനു ശേഷം ആദ്യമായി പോയെസ് ഗാർടെൻവിട്ടു പൊതുജനമധ്യത്തിൽ ഇറങ്ങിയ ജയലളിതക്ക് അണികൾ വൻ വരവേൽപ്പാണ് നല്കിയത്. അണികളുടെ ആഘോഷം ജയലളിതയുടെ വസതിമുതൽ രാജ്ഭവൻ വരെ നീണ്ടു.