തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍. കെഎസ്ഇബി താരിഫ് സമര്‍പ്പിക്കാത്തതിനാല്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഏകപക്ഷീയമായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന.
വര്‍ധനയിലൂടെ വൈദ്യുതി ബോര്‍ഡിനു പ്രതിവര്‍ഷം 500 മുതല്‍ 550 വരെ കോടി രൂപ
അധികം ലഭിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളിലെ വരുമാന
കമ്മിയായ 4,944 കോടി രൂപ ഘട്ടംഘട്ടമായി നികത്തുന്നതിനാണ് നിരക്ക്
വര്‍ദ്ധനയിലൂടെ ഉദ്ദേശിക്കുന്നത്.
നാല്‍പ്പത് യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ദ്ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് ഒന്നിന് 10 പൈസയും 50 മുതല്‍ 100 വരെ 20 പൈസയും 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസയുമാണ് ബില്ലില്‍ കൂടുക.