മലപ്പുറം: നിലമ്പൂര്‍ കാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാള വൈകിട്ട് എഴുവരെ സംസ്‌കരിക്കരുതെന്ന് മഞ്ചേരി സെഷന്‍സ് കോടതിയുടെ ഉത്തരവ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. പോലീസും തണ്ടര്‍ബോള്‍ട്ടും ഭരണത്തിലെ ഉന്നതരും ചേര്‍ന്ന് വ്യാജ
ഏറ്റുമുട്ടലിലൂടെ ഇരുവരെയും വധിക്കുകയായിരുന്നുവെന്ന് ആരോപിച്ച് കുപ്പു
ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ്
കോടതിയുടെ ഉത്തരവ്.
ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍
അറിയിച്ചു. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വരെ
മൃതദേഹം സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടത്.