തിരുവനന്തപുരം:അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഷലിപ്തമായ പച്ചക്കറികള്‍ കൊണ്ടുവരുന്നത് തടയുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി, സംസ്ഥാനതല സമിതിയും മേഖലാ സമിതികളും രൂപവല്‍ക്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം സംബന്ധിച്ച് ആശയവിനിമയം നടത്തുമെന്നും ഉദ്യോഗസ്ഥതലത്തില്‍ അന്തര്‍സംസ്ഥാന ഏകോപനയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.