തിരുവനന്തപുരം:ഇന്ന് ലോകം ബധിര ദിനം ആഘോഷിക്കുകയാണ്. മുന്നോടിയായി ഇന്നലെ നഗരത്തിൽ ജില്ലയിലെ വിവിധ ബധിര സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ബാധിരദിനാഘോഷ റാലി നടന്നു. കേരളത്തിൽ മാത്രമുള്ള തങ്ങളോടുള്ള അവഗണന മാറ്റുക , വിവേചനം ഒഴിവാക്കുക, തൊഴിൽ നല്കുക ആനുകൂല്യങ്ങൾ നല്കുക തുടങ്ങിയ ആവിശ്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമേന്തി ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച ഘോഷയാത്ര പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. ബാധിരര്ക്കായുള്ള ഏഷ്യ പസഫിക്,വേൾഡ് ഗെയിംസ് മത്സരങ്ങളിൽ നിരവധി തവണ പങ്കെടുത്തിട്ടുള്ള നീതുവാണ് റാലിയെ മുന്നിൽ നിന്ന് നയിച്ചത്. ഗാന്ധിപാർക്കിൽ വൈകുന്നേരവും ദിനാഘോഷ പരിപാടികൾ അരങ്ങേറി.