കൊല്‍ക്കത്ത: ബംഗാളിലെ റണാഘട്ടില്‍ വയോധികയായ കന്യാസ്ത്രീയെ കോണ്‍വെന്റില്‍ വെച്ച് ബലാത്സംഗംചെയ്ത സംഭവത്തില്‍ മുഖ്യപ്രതി മിലന്‍ സര്‍ക്കാര്‍ അറസ്റ്റില്‍. സീല്‍ദ റെയില്‍വേസ്‌റ്റേഷനടുത്തു വെച്ചാണ് സി.ഐ.ഡി.സംഘം ഇയാളെയും കൂട്ടാളി അഹിദുല്‍ ഇസ്ലാം ബാബുവിനെയും പിടികൂടിയത്.
കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത സംഭവത്തിലെ പ്രധാനപ്രതി മിലന്‍ സര്‍ക്കാര്‍ ആണെന്ന് പോലീസ് പറഞ്ഞു. നാദിയജില്ലയിലെ റണാഘട്ടിലെ കോണ്‍വെന്റില്‍ രാത്രി അതിക്രമിച്ച് കയറിയ സംഘത്തെ നയിച്ചത് ഇയാളാണ്. മാര്‍ച്ച് 14നാണ് സംഭവം. തുടര്‍ന്നാണ് 71 വയസ്സുള്ള കന്യാസ്ത്രീ ബലാത്സംഗത്തിനിരയായത്.