ന്യൂഡല്‍ഹി:ഇന്തൊനീഷ്യയില്‍ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെത്തിച്ചു. ബാലിയിലെ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചെയാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.
അന്‍പതംഗ പ്രത്യേക പൊലീസ് സംഘമാണ് ഛോട്ടാ രാജനു കാവലൊരുക്കുന്നത്. രാജനെതിരായ ഇന്ത്യയിലുള്ള എല്ലാ കേസുകളുടെ അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിെഎയ്ക്ക് കൈമാറി. ഇന്ത്യയിലെ അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് ഛോട്ടാ രാജന്‍ പറഞ്ഞു.
മുംബൈയില്‍ മാത്രം 20ല്‍ അധികം കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 75ല്‍ പരം
കേസുകള്‍ ഛോട്ടാ രാജന്റെ പേരിലുണ്ട്. ഡല്‍ഹി, ലക്‌നൗ, ഉത്തര്‍ പ്രദേശ്
എന്നിവിടങ്ങളിലും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്തൊനീഷ്യന്‍ ജയിലില്‍ നിന്നു പുറത്തെത്തിച്ച രാജനെ ബുള്ളറ്റ്പ്രൂഫ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്കു കൊണ്ടുപോയത്.
സിബിഐ, ഡല്‍ഹി, മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ഞായറാഴ്ചയാണ് ബാലിയിലെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് ബാലി വിമാനത്താവളത്തില്‍ എത്തിയ ഉടനെ കഴിഞ്ഞ മാസം 25നായിരുന്നു രാജനെ അറസ്റ്റ് ചെയ്തത്.