മ്യൂസിയം മൃഗശാല വകുപ്പ്
ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ സർക്കാർ വകുപ്പുകൾ അവതരിപ്പിച്ച ഫ്‌ളോട്ടുകളിൽ ഒന്നാം സ്ഥാനം മ്യൂസിയം മൃഗശാല വകുപ്പ് സ്വന്തമാക്കി. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിനാണ് രണ്ടാം സ്ഥാനം. ഭിന്നശേഷി സൗഹൃദ മ്യൂസിയങ്ങളും മൃഗശാലകളും എന്ന ആശയമാണ് ഫ്‌ളോട്ടിലൂടെ മ്യൂസിയം മൃഗശാല വകുപ്പ് അവതരിപ്പിച്ചത്. സമ്പത്ത്, സമൃദ്ധി, സമാധാനം എന്നിവയിൽ കേരളം ഒന്നാമത് എന്ന ആശയമാണ് പി ആർഡി അവതരിപ്പിച്ചത്.
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്
തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ ജലസംരക്ഷണത്തിലൂന്നിയ ജില്ലാ പഞ്ചായത്തിന്റെ ഫ്‌ളോട്ട് ഒന്നാം സ്ഥാനവും കിള്ളിയാർ മിഷനുമായെത്തിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കെ ടി ഡി സിയും നാറ്റ്പാകും ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ സ്വകാര്യ സ്ഥാപരനങ്ങളിൽ ശ്രീ ശങ്കരവിദ്യാപീഠവും ഇഷാ ഫൗണ്ടേഷനും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സർക്കാതിര സ്ഥാപനങ്ങളിൽ മികച്ച ഫ്‌ളോട്ടിനുള്ള പുരസ്‌കാരം കോഴിക്കോട് ഡിറ്റിപിസി നേടിയപ്പോൾ ചലച്ചിത്ര അക്കാദമി രണ്ടാമതെത്തി.
ജില്ലാ പഞ്ചായത്ത്
കേന്ദ്ര സർക്കാർ വിഭാഗത്തിൽ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനാണ് ഒന്നാം സ്ഥാനം ഐ സ് ആർ ഒ രണ്ടാമതെത്തി. സഹകരണ -ബാങ്കിംഗ് മേഖലയിൽ നെടുമങ്ങാട് സർക്കിൾ സഹകരണയൂണിയൻ,നെയ്യാറ്റിൻകര സർക്കിൾ സഹകരണയൂണിയൻ എന്നിവ യഥാക്രമം ഒന്നും രണ്ടു സ്ഥാനങ്ങൾ നേടി.
പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ
ഘോഷയാത്രയിൽ അണിനിരന്ന മികച്ച ദൃശ്യകലാരൂപത്തിനുള്ള പുരസ്‌കാരം് ഗിൽസ്റ്റൺ അഗസ്ത്യ സിദ്ധ മർമ്മ കളരി സ്വന്തമാക്കി. ഡേവിഡ് രാജൻമാസ്റ്റർ അവതരിപ്പിച്ച കണ്യാർ കളിക്കാണ് രണ്ടാം സ്ഥാനം. മികച്ച ശ്രവ്യ കലാരൂപത്തിനുള്ള പുരസ്‌കാരം അജിമോന്റെ നേതൃത്തിൽ അവതരിപ്പിച്ച താളമേളം നേടിയപ്പോൾ ശിങ്കാരിമേളവുമായെത്തിയ മൈലന്തിക്കാവ് രണ്ടാമതെത്തി. പ്രധാനവേദിയായ നിശാഗന്ധിയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാര പ്രഖ്യാപനവും വിതരണവും നടത്തിയത്. ഡി കെ മുരളി എം എൽ എ, മേയർ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ടൂറിസം ഡയറക്ടർ പി ബാലകിരൺ തുടങ്ങിയവരും സംബന്ധിച്ചു.
കെ ടി ഡി സി