NEWS15/04/2015

യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

ayyo news service

ന്യൂഡല്‍ഹി:  മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. കീഴ്‌ക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ മേമന്‍ പരമോന്നത കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ വിശദീകരണം ചോദിച്ച് സിബിഐയ്ക്കു നോട്ടീസ് അയച്ച സുപ്രീംകോടതി ശിക്ഷ സ്‌റ്റേ ചെയ്തിരുന്നു. മേമന്റെ പുനഃപരിശോധന ഹര്‍ജി തള്ളിയാണ് കോടതി  ശിക്ഷ ശരിവച്ചുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.

രണ്ട് ദശകത്തിലധികമായി കസ്റ്റഡിയിലായിരുന്ന മേമന്‍ ഇപ്പോള്‍ നാഗ്പൂര്‍ ജയിലിലാണുള്ളത്. സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്ന ടൈഗര്‍ മേമന്റെ സഹോദരനാണ് യൂക്കൂബ്. 1993 മാര്‍ച്ച് 12നായിരുന്നു സ്‌ഫോടനം.

1993 മാര്‍ച്ച് 12. ഉച്ചയ്ക്ക് 1.35നും 3.30നുമിടയ്ക്കു പന്ത്രണ്ടിടങ്ങളിലുണ്ടായ 13 സ്‌ഫോടനങ്ങളില്‍ 257 പേരാണ് കൊല്ലപ്പെട്ടത് .


Views: 1318
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024