മോസ്‌കോ: 92 പേരുമായി കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യയുടെ ടിയു
154 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു.
തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ നിന്നാണ് ബ്ലാക് ബോക്സ് കണ്ടേടത്തത്. വിമാന അപകടത്തിന്റെ യഥാര്‍ഥ കാരണം ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതോടെ അറിയാനാവുമെന്നാണ് കരുതുന്നത്. 10 മൃതദേഹങ്ങളും തിരച്ചിലിൽ കണ്ടെത്തിയതായി പ്രതിരോധവകുപ്പിന്റെ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു. ഇപ്പോഴും തിരച്ചിൽ നടക്കുകയാണ്. സംഭവത്തെ തുടർന്ന് തികളാഴ്ച ദുഖമാചരിക്കാൻ പ്രസിഡന്റ് പുടിൻ ഉത്തരവിട്ടിരുന്നു. റെഡ് ആര്‍മി ഗായകസംഘത്തിലെ 60 അംഗങ്ങളും
മാദ്ധ്യമപ്രവര്‍ത്തകരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 92 പേരും മരിച്ചു.
സോച്ചിയില്‍നിന്നു സിറിയയിലെ ലടാക്കിയയിലേക്കു പോയ ടിയു—154 വിമാനമാണു
ടേക്ക് ഓഫിനുശേഷം കരിങ്കടലില്‍ തകര്‍ന്നുവീണത്. ഭീകരാക്രമണമല്ലെന്നും യന്ത്രത്തകരാറോ, പൈലറ്റിന്റെ പിഴവോ മറ്റു സാങ്കേതിക കുഴപ്പങ്ങളോ ആണ് ദുരന്തത്തിനു വഴിവച്ചതെന്നുമാണു നിഗമനം.