ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 ന് ആരംഭിച്ച ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള സാംസ്‌ക്കാരിക സമ്മേളനത്തിനും ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കും നിമജ്ജന യജ്ഞത്തിനും തലസ്ഥാനം വേദിയായി.
ജില്ലയിലെ 50 പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകളും നഗരത്തിലെ 60 കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ എത്തിച്ചേര്‍ന്നതോടുകൂടി സാംസ്‌കാരിക സമ്മേളനത്തിനും പ്രധാന ഘോഷയാത്രയ്ക്കും തുടക്കമായി.
സാംസ്‌കാരിക സമ്മേളനം കര്‍ദ്ദിനാള്‍ ക്ലീമിസ് കത്തോലിക്കാബാവ ഉത്ഘാടനം ചെയ്തൂ. ഇതോടൊനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, രാമചന്ദ്രന്‍ കടന്നപ്പള്ളിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തൂ. ആഘോഷകമ്മിറ്റി പ്രസിഡന്റ് രാജശേഖരന്‍ നായര്‍ ( ഉദയസമുദ്ര) അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യു.എ.ഇ കോണ്‍സുലാര്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ഹാദി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് ഗണേശോത്സവ ട്രസ്റ്റിന്റെ 5-ാം മത് ഗണേശ പുരസ്‌കാരം പങ്കജകസ്തൂരി ഗ്രൂപ്പ് എം.ഡി ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ക്ക് കൈമാറി. ട്രസ്റ്റിന്റെ മുന്‍ കണ്‍വീനറായിരുന്ന മിന്നല്‍ പരമേശ്വരന്‍നായരുടെ പേരിലുള്ള പ്രത്യേക പുരസ്‌കാരം ജ്യോതിഷ പണ്ഡിതന്‍ മലയിന്‍കീഴ് പുരുഷോത്തമന്‍ ഏറ്റുവാങ്ങി. പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്ന് പകര്‍ന്നു നല്‍കിയ ദീപം ഗണേശ വിഗ്രഹത്തിന്‍ മുന്നില്‍ തെളിയിച്ചുകൊണ്ടാണ് ഘോഷയാത്ര ഉദ്ഘാടന ചടങ്ങ് നടന്നത്.
ഘോഷയാത്രയില്‍ വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരന്നൂ. ഗണേശഭഗവാന്റെ 32 വിവിധ രൂപഭാവങ്ങളിലും എട്ട് അവതാര രൂപങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി.
കിഴക്കേകോട്ടയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ശംഖുമുഖം ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്നൂ. പൂജകള്‍ക്കുശേഷം ഗണേശവിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തൂ. വിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് ലോക ക്ഷേമ ഐശ്വര്യത്തിനുമായി മഹാഗണേശോത്സവ യജ്ഞം നടന്നൂ. താന്ത്രിക പ്രമുഖന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശംഖുമുഖത്ത് ഒരു ലക്ഷത്തിയെട്ട് നാളികേരം കൊണ്ടുള്ള യജ്ഞ ചടങ്ങുകളാണ് നടന്നത്.