തിരുവനന്തപുരം:ഭരണം എന്ന് പറഞ്ഞാൽ സ്ഥലംമാറ്റം മാത്രമാണ് എന്നാണു സർക്കാർ ധരിച്ചിരിക്കുന്നത്. തങ്ങൾക്ക് വിരോധമുള്ളവരെ എങ്ങനെ തകർക്കാം എന്ന രീതിയിൽ നടത്തിയ സ്ഥലമാറ്റമാണ് സിവിൽ സർവീസുകാരുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ ജി ഒ യു സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെയുള്ള ഏകപക്ഷീമായ തീരുമാനങ്ങളും സ്ഥലമാറ്റങ്ങളും ഭരണത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
ജീവനക്കാരെ വിശ്വസിത്തിലെടുത്ത് ഐക്യത്തേയോടെയാണ് പ്രവർത്തിക്കേണ്ടത്. അല്ലാതെ അഴിമതിക്കേസുകളുടെ മറവിൽ കുറച്ചു ക്രെഡിറ്റുണ്ടാക്കി കളയാമെന്നു തീരുമാനിച്ചാൽ തിരിച്ചടിയുണ്ടാകും എന്ന് ഉമ്മൻചാണ്ടി ഓർമിപ്പിച്ചു. തുടർന്ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി രാജൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ മാർ, മുൻ എം എൽ എ മാർ, മറ്റു സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം ഇന്ന് കെ മുരളിധരൻ എം എൽ എ ഉദ്ഘാടനം ചെയ്യും.