തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ മികച്ച വിജയമായിരുന്നു. തെരഞ്ഞെടുപ്പിനോടുനബന്ധിച്ച് സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ പാര്‍ടിയെ
ഗുണകരമായി സഹായിച്ചു എന്ന് മനസിലാക്കിയിട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍
ഇനിയും തുടരാന്‍ പാര്‍ടി പ്രവര്‍ത്തകരോട് അഭ്യുദയകാംക്ഷികളോടും
അഭ്യര്‍ത്ഥിക്കുന്നു എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ്
പ്രവര്‍ത്തനങ്ങളും ഫലവും അവലോകനം ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന
സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു കോടിയേരി.
തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ മികച്ച വിജയമായിരുന്നു. എന്നാല്‍ ചില
സ്ഥലങ്ങളില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നത് മാത്രമല്ല ചില
സ്ഥലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഏറെ പിന്നിലേക്കും പോയി. ഇത്
സംബന്ധിച്ച് പാര്‍ടി പഠനം നടത്തുമെന്നും പാര്‍ടി
പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ തകര്‍ച്ചയാണ് നേരിട്ടത്. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയും, ജനതാദള്‍ യുവിനും നിയമസഭ പ്രാതിനിധ്യം പോലും നഷ്ടമായി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍
അവരെ സംരക്ഷിക്കാനുള്ള ചുമതല സിപിഐ എമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്നും
കോടിയേരി പറഞ്ഞു.