ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ എൻ യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും കോടതി ഉപാധികളോടെ ആറ് മാസത്തെ ജാമ്യം അനുവദിച്ചു.
ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രതീഷ് സിംഗാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ജാമ്യകാലത്ത് ഡല്‍ഹി വിട്ട് പോകരുതെന്നും 25,000 രൂപ വീതം ഇരുവരും കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച് സര്‍വകലാശാല കാമ്പസില്‍ പരിപാടി സംഘടിപ്പിച്ചതിനാണ് ഇരുവര്‍ക്കുമെതിരേ ഡല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.