മോഗ: പഞ്ചാബിലും ബസില്‍ പീഡന കൊലപാതകം. സ്വകാര്യ ബസില്‍ അമ്മക്കും മകള്‍ക്കുമെതിരെയുണ്ടായ പീഡന ശ്രമത്തിനിടയില്‍ 13 വയസ്സുകാരിയായ മകള്‍ കൊല്ലപ്പെട്ടു. മോഗബട്ടിന്‍ഡ ദേശീയപാതയിലാണ് പീഡനം അരങ്ങേറിയത്. മോഗയില്‍ നിന്നും ബൊട്ടക്ക്പൂരയിലേക്കുള്ള യാത്രക്കാരായിരുന്നു പീഡനത്തിനിരയായ അമ്മയും മകളും.
ഇവര്‍ ബസില്‍ കയറിയപ്പോള്‍ കുറച്ച് യുവാക്കള്‍ മാത്രമെ ബസിലുണ്ടായിരുന്നൊള്ളു. യുവാക്കളിലൊരാള്‍ യാത്രക്കിടയില്‍ മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ തടഞ്ഞു. പക്ഷെ യുവാവിനൊപ്പം ബസ് ജീവനക്കാരം സംഘം ചേര്‍ന്നതോടെ അമ്മക്ക് ചെറുത്ത് നില്‍പ്പ് അസാധ്യമായി. തുടര്‍ന്ന് ബസ് െ്രെഡവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് ചെവിക്കൊള്ളാതെ അതിവേഗത്തില്‍ ബസ് ഒടിച്ചു. തുടര്‍ന്ന് അമ്മയും മകളും ചേര്‍ന്ന് ശക്തമായി ചെറുത്തതോടെ ഇവരെ എല്ലാവരും ചേര്‍ന്ന് ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
വീഴ്ച്ചയുടെ ആഘാതത്തില്‍ മകള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡനം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോഗയില്‍ നാട്ടുകാര്‍ ശ്ക്തമായ പ്രതിഷേധത്തിലാണ്. ഇവര്‍ റോഡ് ഉപരോധിക്കുന്നുണ്ട്.