അടൂർ ഗോപാലകൃഷ്ണ അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം ഉത്‌ഘാടന വേദിയിലേക്ക്
തിരുവനന്തപുരം: ഒരുദ്യോഗസ്ഥൻ നമ്മുടെ ജോലി സർവീസ് ആണെന്ന് മറന്നുപോകുന്ന ഒരു ഭാഗമുണ്ട്. ഗണ്മെന്റ് സർവീസിൽ ആണോന്ന് ചോദിച്ചാൽ എന്താണ് സർവീസ് എന്ന് പറഞ്ഞാൽ സേവനമാണ്. ഇംഗ്ലീഷിൽ പറയുമ്പോൾ നൈസായിട്ട് തോന്നും. സേവനം എന്നുപറയുമ്പോൾ അത് വേണമോ എന്നു തോന്നും. സേവനമാണ് നിങ്ങളിൽ നിന്ന് എന്നെപ്പോലെയുള്ള സാധാരണ ജനം പ്രതീക്ഷിക്കുന്നത്. സാധാരണക്കാർ നിങ്ങളുടെ മുൻപിൽ വരണം പ്രത്യേകിച്ചും അവശതയുള്ള ആളുകൾ എന്ന് അടൂർ ഗോപാലകൃഷ്ണൻ. കേരള സെക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിങ്ങളെല്ലാം സർക്കാർ ഉദ്യോഗസ്ഥന്മാരാണ് പ്രത്യേകിച്ചും സർക്കാർ ഉദ്യോഗം കിട്ടുന്ന ഒരാൾക്ക് ഏതോ ഒരു സിനിമയിൽ മോഹൻലാലോ മറ്റോ പറയുന്ന ഒരു ഡയലോഗു ഉണ്ട്. എങ്ങനെയെങ്കിലും ഒരു ഗണ്മെന്റ് ഉദ്യഗം കിട്ടിയാൽ മതിയായിരുന്നു എന്നിട്ടുവേണം അല്പം വിശ്രമിക്കാൻ എന്ന്പറയുന്നതുപോലെ. സർക്കാർ ഉദ്യഗം എന്ന് പറഞ്ഞാൽ നമുക്ക് വേണ്ടി മാത്രം എനിക്കും എന്റെ ഭാര്യക്കും മക്കൾക്കും വേണ്ടി മാത്രമുള്ള ഒരു സൗകര്യം ഗണ്മെന്റിൽ നിന്ന് പിടിച്ചു വാങ്ങിയിരിക്കുകയാണ് എന്തുകൊണ്ടാണ് ഞാൻ പഠിച്ചു മിടുക്കനായി ടെസ്റ്റ് എഴുതി ജയിച്ചില്ലേ അപ്പോൾ അതുകൊണ്ട് എന്റെ മാത്രം ആവിശ്യമാണ് സർക്കാർ ഉദ്യോഗം എന്ന് വിചാരിക്കുന്ന ഒരു രീതി ഉദ്യോഗസ്ഥരിലുണ്ട്. അത് സ്ത്രീകളും പുരുഷന്മാരും എന്ന വ്യത്യസമില്ല. അത് വലിയ കടുംകൈയ്യാണ് കാരണം നിങ്ങൾ വലിയ വലിയ ശമ്പളം വാങ്ങുന്നത് ജനങ്ങൾക്ക് സേവനം ചെയ്യുന്നതിനുവേണ്ടിയാണ്.
സെക്രട്ടറിയേറ്റിലെ ഉദ്യാഗസ്ഥരോട് എനിക്ക് പ്രത്യേകിച്ചും പറയാനുള്ളത്. പലരുടെയും ന്യായമായിട്ടുള്ള അവകാശങ്ങൾ അവിടെയിരിക്കുന്ന കുറച്ചുപേർ ചെയ്യുന്നത്; അവരുടെ റോൾ നെഗറ്റിവായിട്ട മാർക് ചെയ്യിതിടുക, ഇത് ചെയ്യാൻ സാധ്യമല്ല എന്നെഴുതി കൊടുത്തു വിടുക. അതിനെപ്പറ്റി എന്തറിഞ്ഞിട്ടാണ് ഇങ്ങനെ എഴുതുന്നത്. ഇതെങ്ങനെ ചെയ്യാതിരിക്കാം എന്നുള്ളതിനുവേണ്ടിയാണ് ഈ ഉദ്യോഗം സർക്കാർ തന്നിരിക്കുന്നു എന്നാണു ഈ ഉദ്യോഗസ്ഥൻ ധരിക്കുന്നത്. നിങ്ങൾ യൂണിന്റെയൊക്കെ ആളുകളാണ് നിങ്ങൾ ഒരിക്കലും മറന്നുകൂടാത്ത ഒരു കാര്യമാണ് നിങ്ങളെ സമീപിക്കുന്ന ഓരോ വ്യക്തിയും ഓരോ കുടുംബത്തിന്റെ മാത്രമല്ല ഒരുപാട് പേരുടെ പ്രശ്നങ്ങളാണ് കൊണ്ടുവരുന്നത്. നമ്മൾ ഉദ്യഗസ്ഥർ എന്ന നിലയിൽ അവരെ എങ്ങനെ സഹായിക്കാം അത് വഴിവിട്ട സഹായമല്ല കൈമടേക്ക് വാങ്ങിയിട്ടുള്ള സഹായമല്ല ഞാൻ പറയുന്നത്. ന്യയമായ രിതിയിൽ, അവർക്ക് നിങ്ങൾ എപ്പോഴുംസഹായം ചെയ്യാം എന്നും അടൂർ പറഞ്ഞു. ക്രിക്കറ്റ് പ്രവചന മത്സര വിജയികൾക്കുള്ള ശമനവും അദ്ദേഹം വിതരണം ചെയ്തു. അംഗങ്ങളുടെ ഗാനാഞ്ജലിയും അരങ്ങേറി. എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം നാദിറ മെഹറിന് ആശംസ പ്രസംഗം നടത്തി.