NEWS25/07/2015

ശ്രീശാന്ത് കുറ്റവിമുക്തൻ

ayyo news service
ന്യൂഡല്‍ഹി:ഏറെ കോളിളക്കം സൃഷ്ടിച്ച ഐപിഎല്‍ ഒത്തുകളിക്കേസില്‍ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് മേല്‍ മക്കോക്ക വകുപ്പുകള്‍ ചുമത്തിയ ഡല്‍ഹി പൊലീസിന്റെ നടപടി പട്യാല ഹൗസ് കോടതി റദ്ദാക്കി. ഇതുള്‍പ്പെടെ ശ്രീശാന്തിന് മേല്‍ ചാര്‍ത്തപ്പെട്ട വിവിധ വകുപ്പുകളുള്‍പ്പെട്ട കുറ്റപത്രവും കോടതി റദ്ദാക്കിയിട്ടുണ്ട്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണയാണ് ശ്രീശാന്തിന് ഏറെ ആശ്വാസം പകരുന്ന ഈ വിധി പ്രഖ്യാപിച്ചത്. 

ശ്രീശാന്തിനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. തുടരന്വേഷണമെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഡല്‍ഹി പൊലീസിന് അവസരമുണ്ട്.

പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ ഇന്ന് വിധി പ്രഖ്യാപിച്ചത്. മക്കോക്ക റദ്ദാക്കിയതോടെ ശ്രീശാന്തിന് കേസില്‍ നിന്ന് എളുപ്പത്തില്‍ മോചിതനാകാന്‍ കഴിയുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. 

ഇതോടെ, ഏറെ നാളുകള്‍ക്കുശേഷം ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവിനും വിധി വഴിയൊരുക്കുയേക്കും. വിധി അനുകൂലമായാല്‍ ശ്രീശാന്തിനെ പിന്തുണയ്ക്കുമെന്ന് കെസിഎ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.


Views: 1533
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024