കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ(86) മൃതദേഹം സംസ്‌കരിച്ചു. കോട്ടയം ലൂര്‍ദ് ഫെറോനാ പള്ളിയില്‍ വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ ടോംസിന്റെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പ്രമുഖര്‍ അന്തിമോപചാരം അർപ്പികനെത്തിയിരുന്നു.
ബോബനും മോളിയും കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ മലയാളികളുടെ പ്രീയങ്കരനയ ടോംസ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നു കോട്ടയത്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുട്ടനാട് അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനാണ് ടോംസ് എന്ന വി.ടി.തോമസ്.
കേസില്ലാ വക്കീല്‍ പോത്തന്‍, അമ്മ മറിയാമ്മ, അപ്പി ഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണന്‍ തുടങ്ങിയ കഥാപാത്രങ്ങളും ടോംസിന്റേതായി പുറത്തുവന്നു. കോട്ടയത്ത് ടോംസ് കോമിക്‌സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിവരികയായിരുന്നു.