പ്രവാസി ചാനൽ ഗ്ലോബൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. ഹൈബി ഈഡൻ എം.പി, എം.എ യൂസഫലി, വർക്കി എബ്രഹാം, ബേബി ജോൺ ഊരാളിൽ, സുനിൽ ട്രൈസ്റ്റാർ, ബിജു ആബേൽ ജേക്കബ് എന്നിവർ സമീപം.
കൊച്ചി: നിക്ഷേപ പദ്ധതികളുമായെത്തിയ ആര്‍ക്കെങ്കിലും
ദുരനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അത് മറക്കണമെന്നും കേരളമിപ്പോള്‍ നിക്ഷേപക
പ്രോല്‍സാഹന സംസ്ഥാനമായി മാറിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
അമേരിക്കന്‍ മലയാളികളുടെ ചാനലായ പ്രവാസി ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിക്ഷേപകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി
വരുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരില്‍
ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈബി ഈഡന്‍ എംപി പ്രവാസി ചാനല്‍ ഗ്ലോബലിന്റെ ആപ്പ് പ്രകാശനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി വാര്‍ത്താ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി ചാനല്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം അധ്യക്ഷനായിരുന്നു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേബി ഊരാളില്‍, മാനേജിംങ് പാര്‍ട്ണര്‍ സുനില്‍ ട്രൈസ്റ്റാര്‍, എഡിറ്റോറിയല്‍ മേധാവി ബിജു അബേല്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ആപ്പ് , പ്ലേ സ്റ്റോറുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും www.pravasichannel.com ബ്രൗസ് ചെയ്തും ലോകെത്തെവിടെയിരുന്നും പ്രവാസി ചാനല്‍ കാണാനാകും. അമേരിക്കയിലെ വിവിധ പ്ലാറ്റ് ഫോമുകളിലും ഒ.ടി.ടി കളിലും ചാനല്‍ ലഭ്യമാണ്.