തിരുവനന്തപുരം:ക്യാമ്പ് പ്രോഗ്രാമിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള വിദഗ്ദ്ധരുമായി
സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ഐസറിന് അനുമതി നല്കിയിട്ടുണ്ടെന്നും ശാസ്ത്ര സാങ്കേതിക രംഗത്തെ പഠന ഗവേഷണ ഫലങ്ങള്‍ സമൂഹത്തിലേക്ക് എത്തിച്ചേരുന്നുവെന്ന് ഗവേഷകര്‍ ഉറപ്പുവരുത്തണമെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ന്റെ വിതുര അടിപറമ്പിലെ സ്ഥിരം ക്യാമ്പസിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഓസ്ട്രിയ, ഇംഗ്‌ളണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ഒന്ന് വീതവും
അമേരിക്കയില്‍ നിന്ന് രണ്ടും ഫാക്കല്‍റ്റി അംഗങ്ങളാണ് ക്യാമ്പ്
പ്രോഗ്രാമിന്റെ ഭാഗമായി ഐസറിലെത്തുക. ഇവരുടെ ആദ്യ സംഘം ഈ വര്‍ഷം ജൂണില്‍
ഐസറിലെത്തും.
ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിക്ക് അനുസൃതമായി ഗുണനിലവാരമുള്ള
വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന്
ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നിര്‍വഹിച്ച മുഖ്യമന്ത്രി പറഞ്ഞു. ഐസര്‍ സ്ഥാപിക്കുന്നതിന് ഇരുനൂറ് ഏക്കര്‍ സ്ഥലം നല്‍കിയ സംസ്ഥാന
സര്‍ക്കാര്‍ ഭാവിവികസനത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി
ഉറപ്പു നല്‍കി.
ഡോ. എ. സമ്പത്ത് എം. പി, കെ. എസ് ശബരീനാഥന്‍ എം. എല്‍.എ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്. എല്‍ കൃഷ്ണകുമാരി, മാവന വിഭവശേഷി വികസന വകുപ്പിലെ സെക്രട്ടറി വിനയ് ഷീല്‍ ഒബ്‌റോയ്, ഐസര്‍ ഡയറക്ടര്‍ പ്രൊഫ. വി. രാമകൃഷ്ണന്‍, ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ഡോ. ടെസി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. .