ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ഇന്ത്യയും ചൈനയും തമ്മില്‍ 1000 കോടി ഡോളറിന്റെ (ഏകദേശം 63,000 കോടി രൂപ) 24 കരാറുകള്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കത്തിനു പ്രായോഗികവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് നരേന്ദ്ര മോദിയുമായി ബെയ്ജിങ്ങില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിപ്പിക്കാനും തീരുമാനിച്ചു.
ചൈനയില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യ ഇ–വീസ നല്‍കുമെന്നു നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സിന്‍ഹുവ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. കൈലാസം–മാനസസരോവര്‍ യാത്രയ്ക്കുള്ള രണ്ടാം പാത അടുത്തമാസത്തോടെ തുറക്കുമെന്നു നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയും ചൈനയും ഒരേ മേഖലയില്‍നിന്നുള്ള തീവ്രവാദ ഭീഷണിയാണു നേരിടുന്നതെന്നു സിന്‍ഹുവ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു. തീവ്രവാദം സംബന്ധിച്ചു പാക്കിസ്ഥാനെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഒപ്പുവെച്ച പ്രധാന കരാറുകള്‍
1.ചെന്നൈയില്‍ ചൈനീസ് കോണ്‍സുലേറ്റ്; 2.ചൈനയിലെ ചെങ്ഡുവില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്. 3.തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ സഹകരണം. 4.അഹമ്മദാബാദില്‍ മഹാത്മാഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് തുടങ്ങാനായി സഹകരണം. 5. വ്യാപാര സഹകരണത്തിനു ധാരണ. 6.റയില്‍വേ സഹകരണത്തിനു കര്‍മപദ്ധതിയുണ്ടാക്കും.7.ഇന്ത്യ–ചൈന സൈനിക സഹകരണത്തിനു ഹോട്‌ലൈന്‍. 8.സാമ്പത്തിക വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ്. 9. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിക്കു ധാരണ. 10.ഖനന മേഖലയില്‍ സഹകരണത്തിനു ധാരണ.11.ബഹിരാകാശ സഹകരണത്തിനു പഞ്ചവല്‍സര രൂപരേഖ 12.ദൂരദര്‍ശനും ചൈന സെന്‍ട്രല്‍ ടെലിവിഷനും തമ്മില്‍ സഹകരണം.13.ടൂറിസം രംഗത്തു സഹകരണം. 14.ഇന്ത്യയുടെ നീതി ആയോഗ് – ചൈനയുടെ ഡവലപ്‌മെന്റ് റിസര്‍ച് സെന്റര്‍ സഹകരണ ധാരണ. 15.ഭൂകമ്പശാസ്ത്ര, സമുദ്രശാസ്ത്ര. സഹകരണത്തിനു ധാരണ.