ശ്രീകുമാരൻ തമ്പി, പി ജയചന്ദ്രൻ
തിരുവനന്തപുരം കമ്മ്യുണിസ്റ്റുകാരനാണെങ്കിലും ചില വിശ്വാസങ്ങൾ ദേവരാജൻ മാസ്റ്റർക്ക് ഉണ്ടായിരുന്നെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ജി.ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നവതി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് ഈ പുരസ്കാരം. ആദ്യമായിട്ട് ഞാൻ അദ്ദേഹത്തിന് എഴുതിക്കൊടുത്തത് 'അപസ്വരങ്ങൾ അപസ്വരങ്ങൾ' എന്ന തുടങ്ങുന്ന ഗാനമാണ് . അത് വായിച്ച മാഷ് ആദ്യമായിട്ട് അപസ്വരങ്ങളാണോ എഴുതിത്തരുന്നത്.എന്ന് പറഞ്ഞു വലിച്ചരേറായിരുന്നു അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച.
ചിത്രമേളയിലെ ഒരു സിനിമയായിരുന്നു അപസ്വരങ്ങൾ അതിനു വേണ്ടി എഴുതിയ പാട്ടായിരുന്നു. നല്ലൊരു കവിത എന്ന് പറഞ്ഞു എഴുതിക്കൊടുത്തതാണ്. അദ്ദേഹം ഒരു കമ്മ്യുണിസ്റ്റായിരുന്നെങ്കിലും ചില വിശ്വാസങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നതിന്റെ തെളിവാണത്.. യഥാർത്ഥ കമ്മ്യുണിസ്റ്റുകാരനാ തോന്നലുണ്ടാകാൻ പാടില്ല. പക്ഷെ അദ്ദേഹത്തിൽ ഒരു മലയാളിയുണ്ടായിരുന്നു . മലയാളികളുടെ ആചാരങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് ഞങ്ങളുടെ ബന്ധം.
ആ ഓർമ്മകൾ വയ്ച്ചു ഞാൻ അദ്ദേഹത്തിന്റെ ഒരു പുസ്തകം എഴുതുന്നുണ്ട് 'അപസ്വരം അനശ്വരം' എന്നാണു പേരിട്ടിരിക്കുന്നത്.. എന്നെ സംബന്ധിച്ചിടത്തോളം അനശ്വരമായിത്തീർന്നു അപസ്വരങ്ങൾ. എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന ജി. ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് മുഖ്യന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.