NEWS15/01/2022

കോണ്‍ട്രാക്ട് ക്യാരേജ് വാഹന ഉടമകളുടെ നിരാഹാര സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

Rahim Panavoor
മുന്‍ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍  കേരളയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു  മുന്നില്‍ നടത്തിവന്ന  വാഹന ഉടമകളുടെ 72 മണിക്കൂര്‍ റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു. റോഡ്  നികുതി ഒഴിവാക്കുക, വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുക, അനാവശ്യ ഫൈനുകള്‍  ഒഴിവാക്കുക, നിലവിലെ  നിറത്തില്‍ സെപ്തംബര്‍ 30 വരെ വാഹനങ്ങള്‍ സി.എഫ് ചെയ്യാന്‍ സൗകര്യമൊരുക്കുക, ജിപിഎസ് ഘടിപ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുക, റോഡു നികുതി മാസ തവണകളാക്കുക,  കേരള ബാങ്ക് വഴിയുള്ള പുനരധിവാസ  ലോണിന് സിബില്‍ സ്‌കോര്‍  സര്‍ക്കാര്‍ 400 ആയി  നിജപ്പെടുത്തുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു   സത്യാഗ്രഹ സമരം.
  
സമാപന  ദിവസത്തെ സമരം മുന്‍ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഉദ്ഘടനം  ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, ജനറല്‍ സെക്രട്ടറി എസ്. പ്രശാന്തന്‍, ട്രഷറര്‍ ഐവര്‍,   ബി. ഒ.സി. ഐ വൈസ് പ്രസിഡന്റ് റിജാസ്, രാജു ഗരുഡ, അജയന്‍ കൊല്ലം, സൂര്യബിജു   തുടങ്ങിയവരാണ്  സമരത്തിന്  നേതൃത്വം നല്‍കിയത്. ആവശ്യങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ സമരം  തുടരുമെന്ന്  അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Views: 668
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024