NEWS31/08/2016

ഇറച്ചികോഴി ഇറക്കുമതി നികുതി ഇളവ്;കെ എം മാണിക്കെതിരെ എഫ്‌ഐആര്‍

ayyo news service
തിരുവനന്തപുരം:ഇറച്ചികോഴികളെ അന്യസംസ്ഥാനത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന് നികുതി ഇളവ് നല്‍കിയതുമായി ബന്ധപെട്ട പരാതിയില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

തമിഴ്‌നാട്ടില്‍ നിന്ന് ഇറച്ചികോഴികളെ ഇറക്കുമതി ചെയ്യാന്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിന് അനധികൃതമായി നികുതി ഇളവ് നല്‍കിയതായാണ് പരാതി. നികുതി ഇളവ് നല്‍കിയത് മൂലം സംസ്ഥാനസര്‍ക്കാരിന് 200 കോടിയുടെ വരുമാന നഷ്ടം ഉണ്ടായെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാണിയെ പ്രതിചേര്‍ത്താണ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.കേരള കോണ്‍ഗ്രസ്-എം മുന്‍ നേതാവ് നോബിള്‍ മാത്യൂവായിരുന്നു കേസിലെ പരാതിക്കാരന്‍.
 

Views: 1517
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024