കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. സ്‌പോര്‍ട്‌സ് വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. എം.എ. വാഹിദ് എം. എല്‍. എ, മേയര്‍ വി.കെ. പ്രശാന്ത്, എം.പി.ഡോ.ശശി തരൂര്‍ എന്നിവര്‍ മുഖ്യ പ്രഭാക്ഷണം നടത്തും.