തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പൂവച്ചൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി എച്ച് എസ് വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെയും വിവിധ ക്ലബുകളിലെയും 56 വിദ്യാർത്ഥികൾ 56 മത് കലോത്സവ വേദിയിൽ നിന്നും ഒരു ദിവസം കൊണ്ട് 2016 അവയവദാന സമ്മതപത്രം പൂരിപ്പിച്ച് വാങ്ങി. കേരള സർക്കാറിന്റെ മൃത സഞ്ജീവനി എന്ന പദ്ധതിയുമായി് സഹകരിച്ചാണ് ഇങ്ങനെയൊരു പ്രവർത്തനം നടത്തിയത്. കെ എസ് ശബരീനാഥ് എം എൽ എ ആദ്യ സമ്മതപത്രം ഒപ്പിട്ട് ഉത്ഘാടനം നടത്തി. കലോത്സവ സമാപന ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാറിന് കൈമാറും.
എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഇ ഫാസിൽ, കോർഡിനേറ്റർ സമീർ സിദ്ദീഖി, പ്രിൻസിപ്പാൾ സീമ സേവ്യർ, പി.ടി എ പ്രസിഡന്റ് പൂവച്ചൽ സുധീർ, ഓർഗൻ ട്രാൻസ് പ്ലാന്റ് കോർഡിനേറ്റർ അനീഷ് പി.വി, ലക്ഷ്മി പി എസ്, രഞ്ചു, വിനോദ് മുണ്ടേല ,ശ്രീജിത്, രാജേഷ് കുച്ചപുറം തുടങ്ങിയവർ നേതൃത്വം നൽകി..