കൊല്‍ക്കത്ത:ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന് ഡാല്‍മിയ (75) അന്തരിച്ചു. ബി.എം. ബിര്‍ല ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് മൂന്നുദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് കുറച്ചുനാളായി ബിസിസിഐയുടെ ദൈനംദിനഭരണകാര്യങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
1940 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഡാല്‍മിയ ക്ളബ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായാണ് ക്രിക്കറ്റ് കരിയര്‍ തുടങ്ങിയത്. 1979 ല്‍ ബിസിസിഐ അംഗമായ ഡാല്‍മിയ 1983 ല്‍ ട്രഷററായി. 2001-04 വര്‍ഷത്തില്‍ ബിസിസിഐ പ്രസിഡന്റും 1997-2000 ല്‍ ഐസിസി പ്രസിഡന്റുമായിരുന്നു ഡാല്‍മിയ. 2006ല്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ബിസിസിഐയില്‍നിന്നു
പുറത്താക്കപ്പെട്ട ഡാല്‍മിയ ശ്രീനിവാസന് വിവാദത്തെത്തുടര്‍ന്ന് 2015 ല്‍
വീണ്ടും പ്രസിഡന്റായി തിരിച്ചെത്തി.