ബര്ഴ്സലോണ-ചാമ്പ്യന്‍സ് ലീഗ്ക്വര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നേറ്റ 8-2 തോല്‍വി അപമാനത്തെത്തുടര്‍ന്ന് ലയണല്‍ മെസ്സി ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ അടുത്ത സീസണില്‍ റൊണാള്‍ഡ് കോമാന്റെ കീഴില്‍ ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരുമെന്ന് ക്ലബ് പ്രസിഡന്റ് ജോസെപ് മരിയ ബാര്‍ട്ടോമ്യൂ .
മെസ്സിക്ക് ബാഴ്‌സലോണ മടുത്തുവെന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ മെസ്സി പോകുന്നില്ലെന്നാണ് പ്രസിഡന്റ് പറയുനത്.
'ഞാന്‍ കോമാനുമായി സംസാരിച്ചു, ഞങ്ങളുടെ പദ്ധതിയുടെ നെടുംതൂണ്‍ മെസ്സിയാണ്,' '2021 വരെ അദ്ദേഹത്തിന് ഒരു കരാര്‍ ഉണ്ടെന്നും അതുവരെ തുടരുമെന്നും ബാര്‍ട്ടോമ്യൂ പറയുന്നു. സമീപഭാവിയില്‍ മെസ്സി ഒരു പുതിയ കരാറില്‍ ഒപ്പുവെക്കുമെന്ന് ബാര്‍ട്ടോമ്യൂ വിശ്വസിക്കുന്നു.
2005 ല്‍ ബാഴ്സയില്‍ ചേര്‍ന്ന മെസ്സി 734 മത്സരങ്ങളില്‍ നിന്ന് 631 ഗോളുകള്‍ നേടി. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും 10 ലാലിഗ കിരീടങ്ങളും മറ്റ് നിരവധി ട്രോഫികളും നേടാന്‍ ക്ലബ്ബിനെ സഹായിച്ചു.
ജനുവരി മുതല്‍ ചുമതലയുള്ള മാനേജര്‍ ക്വിക്ക് സെറ്റിയനെ തിങ്കളാഴ്ച പുറത്താക്കി ഒരു ദിവസത്തിന് ശേഷം കായിക ഡയറക്ടര്‍ എറിക് അബിഡലും ക്ലബ് വിട്ടിരുന്നു.
നെതര്‍ലാന്‍ഡ്‌സ് ദേശീയ ടീമിനെ മാനേജുചെയ്യുന്ന കോമാന്‍ ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നുതായാണ് റിപ്പോര്‍ട്ട്. 1989 നും 1995 നും ഇടയില്‍ കോമന്‍ ബാഴ്സയില്‍ കളിച്ചു. യൂറോപ്യന്‍ കപ്പ്, നാല് ലാലിഗ കിരീടങ്ങള്‍, കോപ ഡെല്‍ റേ എന്നിവ നേടി.
മുന്‍ ക്ലബ് അജാക്‌സിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതകള്‍ക്കിടയിലാണ്
സുവാരസിനെ ബാഴ്സ പുതിയ സീസണില്‍ മാറ്റിസ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഒപ്പം മുന്‍ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ ഈ വേനല്‍ക്കാലത്ത് ബാഴ്‌സലോണയില്‍ നിന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് കൊണ്ടുവരാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു നീക്കം നടത്തുന്നതായും ഒരു സ്പോര്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയതു.