തിരുവനന്തപുരം: വിഎല്‍സി കശുവണ്ടി ഫാക്ടറികളിലെ സമരം ഒത്തുതീര്‍ന്നു. തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍, കശുവണ്ടി വ്യവസായ വകുപ്പു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തിലാണ് സമരം ഒത്തുതീര്‍ന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ വിഎല്‍സി കാഷ്യു ഫാക്ടറികളെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നതിന് യോഗം തത്വത്തില്‍ തീരുമാനിച്ചു. വിഎല്‍സി ഉടമകള്‍ ഡിസംബര്‍ ഏഴിനകം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച പ്രൊപ്പോസല്‍ സമര്‍പ്പിക്കണം.സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാത്ത പക്ഷം തൊഴില്‍ വകുപ്പ് നിയമനടപടികള്‍ സ്വീകരിക്കും. വ്യവസ്ഥകള്‍ പാലിക്കുമെന്ന ഉറപ്പു അംഗീകരിച്ചുകൊണ്ടാണ് തൊഴിലാളി യൂണിയന്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങിയത്. യോഗത്തില്‍ സിഐടിയു നേതാക്കളായ ഇ.കാസിം, കെ.രാജഗോപാല്‍ എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികള്‍, ലേബര്‍ കമ്മീഷണര്‍ കെ.ബിജു, അഡീ.ലേബര്‍ കമ്മീഷണര്‍ എസ്.തുളസീധരന്‍ എന്നിവരും സംബന്ധിച്ചു.
--