തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സഹജീവികള്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന് ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ശേഖരണ കേന്ദ്രം നമ്മളൊന്ന് എന്ന പേരില്‍ ആരംഭിച്ചു. ഈ സേവന ദൗത്യത്തിലേയ്ക്ക് പ്രാഥമിക മരുന്നുകള്‍, ജലാംശം കുറഞ്ഞ ഭക്ഷണ സാധങ്ങള്‍, പുതിയ വസ്ത്രങ്ങള്‍, നാപ്പ്കിന്‍സ്, ഇതര നിത്യോപയോഗ സാധനങ്ങള്‍ എന്നിവ തൈക്കാട് പോലീസ് ഗ്രൗണ്ടിന് സമീപമുള്ള ഭാരത് ഭവനില്‍ ക്രമീകരിച്ച ദുരിതാശ്വാസ ശേഖരണ ക്യാമ്പില്‍ എത്തിക്കാവുന്നതാണ്. സംഭാവനകള്‍ നല്‍കന്ന വ്യക്തികളുടേയും സംഘടനകളുടേയും പേരും വിലാസവും രജിസ്റ്റര്‍ ബുക്കില്‍ രേഖപ്പെടുത്തിയാണ് സാധന സാമഗ്രികള്‍ കൈപറ്റുക. സംഗീത ഭാരതി, ജി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ്, വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി, പ്രേംനസീര്‍ സുഹൃദ് സമിതി തുടങ്ങിയ സാംസ്‌കാരിക സംഘടനകളും വിവിധ ഭാഷാ അസോസിയേഷനുകളും, സന്നദ്ധ സംഘങ്ങളും ഈ ഉദ്യമത്തില്‍ ഭാരത് ഭവനൊപ്പം സഹരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712321747, 8606874952 9995484148, 9495573663, എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുതാണ്.