NEWS02/09/2016

നഗ്നത പ്രദർശനം:നടന്‍ ശ്രീജിത്ത് രവി അറസ്റ്റിൽ

ayyo news service
പാലക്കാട് : സ്‌കൂള്‍ കുട്ടികളെ നഗ്നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തു. ഫോട്ടോ കാണിച്ച് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് കുട്ടികള്‍ നടനെ തിരിച്ചറിഞ്ഞത്. ഇതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലുള്ള താരത്തെ ഇന്ന് പാലക്കാട് കോടതിയില്‍ ഹാജരാക്കും. ചൈല്‍ഡ്‌ലൈനും ഒറ്റപ്പാലം പൊലീസും ചേര്‍ന്ന് പരാതിക്കാരായ സ്‌കൂള്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമാണ്  ശ്രീജിത്ത് ് രവിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

പാലക്കാട് പല്ലശ്ശനയിലെ മീന്‍കുളത്തി ക്ഷേത്രത്തിന് സമീപത്തെ ലൊക്കേഷനില്‍ നിന്ന് ഇന്നലെയാണ് ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആഗസ്ത്  27നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ് പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.


Views: 1476
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024