ഭോപ്പാല്‍: മധ്യമപ്രദേശിലും പത്രപ്രവര്‍ത്തകനെ തീകൊളുത്തി കൊലപ്പെടുത്തി. നേരത്തെ യു.പിയില്‍ പത്രപ്രവര്‍ത്തകന്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചിരുന്നു.
പത്രപ്രവര്‍ത്തകനായ സന്ദീപ് കോത്താരി (44) യെ ജൂണ്‍ 19 മുതല്‍ കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവവുമായി ബന്ധപ്പെട്ട മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇയാളെ കത്തിച്ച് കൊലപ്പെടുത്തിയശേഷം നാഗ്പൂര്‍ ജില്ലയിലെ കാട്ടില്‍ മറവുചെയ്തതായാണ് പോലീസ് പറയുന്നത്.