വാസ്‌കോ: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍. മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് കേരളം സെമി ഉറപ്പിച്ചത്.
കേരളത്തിനായി അസ്ഹറുദ്ദീന്‍ ഇരട്ടഗോള്‍ നേടി. ജോബി ജസ്റ്റിനും സീസണും ഓരോ തവണ വീതം മിസോറാം ഗോള്‍വല കുലുക്കി. ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തി. രണ്ടു വിജയവും ഒരു സമനിലയും ഉള്‍പ്പെടെയാണ് കേരളം ഏഴു പോയിന്റ് സ്വന്തമാക്കിയത്.