കോപ്പന്‍ഹേഗന്‍:രണ്ടു തവണ ലോകചാമ്പ്യനായ സ്‌പെയിനിന്റെ കരോലിന്‍ മാരിനെ അട്ടിമറിച്ച് ഇന്ത്യയുടെ പി.വി. സിന്ധു ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗെയിമിനായിരുന്നു പതിമൂന്നാം സീഡായ 20 കാരി സിന്ധുവിന്റെ ജയം.
സ്‌കോര്‍: 21-15, 18-21, 21-17. മത്സരം ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവു കൂടിയാണ് പി.വി. സിന്ധു. ഫൈനലില്‍ ചൈനയുടെ നാലാം സീഡായ ലി സ്യുറെയാണ് സിന്ധുവിന്റെ എതിരാളി. സെമിയില്‍ ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനെയാണ് ലി സ്യുറെയ് തോല്‍പിച്ചത്.