മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായി. നൂറിലേറെ ഇടങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. ഇത് ആസൂത്രിതമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്മീഷന്‍ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറോടും എസ്.പിയോടും വിശദീകരണം തേടിയിട്ടുണ്ട്.
കേടായ വോട്ടിങ് യന്ത്രങ്ങള്‍ പലതിലും കടലാസ് തിരുകിയ നിലയിലും ചിലതില്‍ സ്റ്റിക്കര്‍ പതിച്ച നിലയിലും മറ്റു ചിലതില്‍ സെലോ ടേപ്പ് ഒട്ടിച്ച നിലയിലുമായിരുന്നു. യഥാര്‍ഥ പോളിങ്ങിന് അര മണിക്കൂര്‍ മുന്‍പ് നടന്ന മോക്ക് പോളിങ്ങില്‍ ഇത്തരത്തില്‍ ഒരു പരാതിയും ഉയര്‍ന്നിരുന്നില്ല.
കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ സൗഹൃദ മത്സരം നടക്കുന്ന വാര്‍ഡുകളിലാണ്
വോട്ടിങ് യന്ത്രങ്ങള്‍ കേടായത് എന്നതാണ് ശ്രദ്ധേയം.