തിരുവനന്തപുരം:കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ല. കേന്ദ്ര
പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനം മുന്‍പന്തിയിലാണ്. ഇന്ത്യയിലെ
ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം ആകാനുള്ള തയാറെടുപ്പിലാണ് കേരളം എന്ന് മുഖ്യമന്ത്രി
പറഞ്ഞു. ചണ്ഡീഗഢ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മീഡിയ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി തന്നെ സന്ദര്‍ശിച്ച പഞ്ചാബില്‍ നിന്നുള്ള പത്രപ്രവര്‍ത്തക സംഘത്തോട് സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം ഇപ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും സുതാര്യതയാണ് ഭരണത്തിന്റെ മുഖമുദ്രയെന്നും മുഖ്യമന്ത്രി
പറഞ്ഞു. കെ.സി.ജോസഫുമായും സംഘം കൂടിക്കാഴ്ച നടത്തി.
പഞ്ചാബ് കേസരിയിലെ ഗുരൂപ് ദേശ് സിംഗ് ഭുള്ളാര്‍, വിജയ്പാല്‍ സിംഗ് നാഗ്ര (ദേശ് സേവക്), മഹാവീര്‍ ജയിന്‍ (അര്‍ഥപ്രകാശ്), കെ.ബി.അഹൂജ (ദൈനിക് സവേര), കവിത രാജ് (ദൈനിക് ട്രിബ്യൂണ്‍), സുശീല്‍ കുമാര്‍ സിംഗ് (ആജ് സമാജ്), രമേശ് കുമാര്‍ ശര്‍മ (യു.എന്‍.ഐ.), അമിനാഭ് ശുക്ല (ദി പയനിയര്‍), സന്തോഷ് ഗുപ്ത (ഫ്രീ പ്രസ് ഓഫ നേഷന്‍), ചണ്ഡീഗഢ് പി.ഐ.ബി. ഡപ്യൂട്ടി ഡയറക്ടര്‍ പവിത്തര്‍ സിംഗ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് അഹമ്മദ് ഖാന്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്