തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്തിൽ പതിനൊന്നര മണിയോടെ മുപ്പത് ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം (24), കൊല്ലം (27), ഇടുക്കി (29), കോഴിക്കോട് (31) വയനാട് (24), കണ്ണൂര്‍ (29), കാസര്‍ക്കോട് (31) എന്നിങ്ങിനെയാണ് ഏഴുജില്ലകളിലെ വോട്ടിങ് ശതമാനം.
പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂരില്‍ സ്ഥാനാര്‍ഥിക്കുനേരെ കൈയേറ്റമുണ്ടായി. കൊല്ലത്തും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ പരിയാരത്ത് വെബ്കാസ്റ്റിങ് തടസ്സപ്പെടുത്തിയതായി പരാതി ഉയര്‍ന്നു.
ഏഴു ജില്ലകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് തിങ്കളാഴ്ച ജനവിധി തേടുന്നത്. 9220 വാര്‍ഡുകളിലായി 1.11 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. വോട്ടെടുപ്പ് ഏഴ് മുതല്‍ വൈകീട്ട് അഞ്ചു വരെ.