NEWS24/11/2015

സെക്രട്ടറിയേറ്റിന് മുന്നിൽ ആറന്മുള കണ്ണാടിയുണ്ടാക്കി പ്രതിഷേധം

ayyo news service
തിരുവനന്തപുരം:വ്യത്യസ്തമായ പ്രതിഷേധ സമരങ്ങള്ക്ക് സാക്ഷ്യം വഹിച്ചിടുള്ള  സെക്രട്ടറിയേറ്റ് ഇന്ന് പുതുമായാര്ന്നതും കേരളത്തിന്റെ യശസ്സ് രാജ്യാന്തര തലത്തിൽ പ്രകീര്ത്തിക്കപ്പെടുന്ന ആറന്മുളയുടെ മാത്രം സ്വന്തവും അത്ഭുതവുമായ ആറന്മുള കണ്ണാടിയുണ്ടാക്കി പ്രതിഷേധിക്കുന്ന സമരത്തിനു സാക്ഷിയായി. 

നാല് ദിവസം കൊണ്ട് പണിതെടുക്കുന്ന ഒരു ആറന്മുള വാൽക്കണ്ണാടി പാരമ്പര്യ കൈത്തഴക്കത്തിന്റെ  മികവിൽ വെറും എഴുമണിക്കൂര്കൊണ്ട് പൂര്ത്തികരിച്ചാണ്  അവർ  സമരം അവസാനിപ്പിച്ചത്.  സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും, അടിയും കല്ലേറും,ചെവിയടക്കുന്ന മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും നിറഞ്ഞ സെക്രട്ടറിയേറ്റ് സമരങ്ങളിൽ  മനംമടുത്ത ജനങ്ങൾക്ക്  പുതിയ ഒരനുഭവമായി വാൽക്കണ്ണാടിയുണ്ടാക്കിയുള്ള  പ്രതിഷേധം.

ആറന്മുള കണ്ണാടി നിര്മാണ മേഖലയില നിന്നും അന്യ സംസ്ഥാനക്കാരെ ഒഴിവാക്കുക.  ആറന്മുള കണ്ണാടി നിര്മാണം ആറന്മുളയിലെ വിശ്വകർമ കുടുംബങ്ങളിലെ ശിൽപികൾ മാത്രം ചെയ്യുക. നൂറുശതമാനം തൊഴിൽ അറിയാവുന്നവരെ   അവഹേളിക്കുകയും ദ്രോഹിക്കുകയും മാനസികമായും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ആറന്മുള കണ്ണാടി നിർമാണത്തിൽ അരനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള മൂത്താശാരി മോഹനൻ ആശാരിയുടെ നേതൃത്വത്തില്‍ വാൽക്കണ്ണാടിയുണ്ടാക്കി സമരം ചെയ്തത്. 

മുരുകൻ ആർ,പൊന്നപ്പൻ ആശാരി,ടി ബാലചന്ദ്രൻ,മണിക്കുട്ടൻ,രംഗസ്വാമി എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. രാവിലെ 10.30 നു ബിജെപി നേതാവ് വി വി  രാജേഷ് ഉദ്ഘാടനം ചെയ്ത സമരം വൈകുന്നേരം 5.30 ന് പണിതെടുത്ത പത്മനാഭൻ എന്ന് പേരിട്ട വാൽക്കണ്ണാടി ഫോട്ടോജേർണലിസ്റ്റ് ഹാരിസ്കുറ്റിപ്പുറത്തിന്  1500 രൂപയ്ക്കു വില്പനനടത്തിക്കൊണ്ടാണ്  സമരം അവസാനിപ്പിച്ചത്.

Views: 1585
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024