ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഹൈസ്പീഡ് യുഗത്തിന് തുടക്കംകുറിച്ചു ആദ്യ സെമി-ഹൈസ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ഓടിത്തുടങ്ങി.
ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്‌ളാഗ് ഓഫ് ചെയ്തു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ട്രെയിന്‍ 105 മിനിറ്റുകള്‍ കൊണ്ടു ലക്ഷ്യസ്ഥാനത്തെത്തും.
ഓട്ടോമാറ്റിക് ഡോറുകളുള്ള ട്രെയിനില്‍ അടിയന്തര ബ്രേക്കിംഗ് സംവിധാനമുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ 12 കോച്ചുകളാണള്ളത്. സൗജന്യ വൈ ഫൈ സംവിധാനം, സഹായത്തിനായി ഹോസ്റ്റസുമാര്‍ എന്നിവയും കോച്ചില്‍ ലഭ്യമാണ്. ബയോ ടോയ്‌ലറ്റ് സൗകര്യമാണ് ട്രെയിനില്‍ ഉള്ളത്. കപുര്‍ത്താലയിലെ കോച്ച് ഫാക്ടറിയിലാണ് കോച്ചുകള്‍ നിര്‍മിച്ചത്.
എസി എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ സീറ്റിന് 1,500 രൂപയും എസി ചെയര്‍ കാര്‍ സീറ്റിന് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്.