ന്യൂഡല്‍ഹി: ഇസ്താംബൂളിലെ
നിശാക്ലബില്‍ പുതുവത്സര ആഘോഷത്തിനിടെ സാന്റാക്ലോസിന്റെ വേഷത്തിലെത്തിയ അക്രമിയുടെ
വെടിയേറ്റു മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാര്‍. കേന്ദ്ര വിദേശകാര്യ
മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭാ മുന്‍ എംപി
അക്തര്‍ ഹസന്‍ റിസ്വിയുടെ മകന്‍ അബീസ് റിസ്വി, ഗുജറാത്തില്‍ നിന്നുള്ള ഖുഷി
ഷാ എന്നിവരാണ് കൊല്ലപ്പെട്ടത്. റിസ്വി ബില്‍ഡേഴ്‌സിന്റെ സിഇഒയും സിനിമ
നിര്‍മാതാവുമാണ് അബീസ് റിസ്വി.
നിശാക്ലബിലെ വെടിവയ്‌പിൽ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. 40 പേരെ
പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ 1.15ഓടെ
ക്ലബിലെത്തിയ എത്തിയ അക്രമി നൃത്തം ചെയ്തു കൊണ്ടിരുന്നവര്‍ക്കുനേരെ
യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഭീകരാക്രമണമാണ്
നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഒര്‍ട്ടാകോയ് മേഖലയിലെ റീന
ക്ലബിലാണു വെടിവയ്പുണ്ടായത്. സംഭവം നടക്കുമ്പോള്‍ അറുനൂറോളം പേര്‍
ക്ലബ്ബിലുണ്ടായിരുന്നു. നഗരത്തില്‍ 17,000 പോലീസുകാരെ വിന്യസിച്ചിരുന്നു.
അതിനിടെയാണ് ആക്രമണം നടന്നത്.