തിരു:സംസ്ഥാനത്ത് കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടുണ്ടായ രണ്ട് സംഭവങ്ങളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. ഇടുക്കിയില്‍ വട്ടിപ്പലിശക്കാരന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചുകൊടുത്ത സംഭവത്തില്‍ ജില്ലാ കളക്റ്റര്‍, ജില്ലാ പോലീസ് മേധാവി എന്നിവരില്‍നിന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ അമ്പലവയലില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിലും ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുണ്ട്. രണ്ട് സംഭവങ്ങളിലും ഏപ്രില്‍ 17നുമുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്