പട്ന:കൂട്ട് കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ബീഹാറിലെ സമസ്തിപൂർ കോളേജിൽ ശനിയാഴ്ച നടന്ന ബിരുദ അവസാന വര്ഷ പരീക്ഷ ജൂണ്‍ 29 നു വീണ്ടും നടത്താൻ ദർഭംഗ സർവകലാശാല തീരുമാനിച്ചു. 3000 പേരാണ് ശനിയാഴ്ച പരീക്ഷ എഴുതിയത്.
800 പേരെ മാത്രം ഉള്ക്കൊള്ളുന്ന ഹാളിൽ 3000 പേരെ ഒരുമിച്ചിരുത്തിയായിരുന്നു പരീക്ഷ. പുസ്തകങ്ങൾ തുറന്നുവച്ചും മൊബൈൽ ഫോണുപയോഗിച്ചും കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞതിനെ തുടര്ന്നാണ് പരീക്ഷ വീണ്ടും നടത്താൻ സർവകലാശാല തീരുമാനിച്ചത്.