NEWS01/05/2016

തലസ്ഥാനത്ത് ആദ്യമായി 32 വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകൾ

ayyo news service
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തലസ്ഥാന ജില്ലയില്‍ 70 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും 32 വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥരും വനികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമാണ് വനിതാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഒരുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കൃത്യമായി ഉറപ്പാക്കുന്നവയായിരിക്കും മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍. എല്ലാ മണ്ഡലങ്ങളിലും അഞ്ചു വീതം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

വൈദ്യുതി, കുടിവെള്ളം, ശൗചാലയങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ സ്‌റ്റേഷനുകളിലും നിര്‍ബന്ധമാണ്. ഇതിനുപുറമേ, ബൂത്തുകളില്‍ തന്നെ കുടിവെള്ള സൗകര്യം, ക്യൂ നില്‍ക്കുന്നവര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ കസേരകള്‍, ആവശ്യമായ ഫര്‍ണിച്ചറുകള്‍, വനിതകള്‍ക്ക് വിശ്രമമുറികള്‍ തുടങ്ങിയവ മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഉറപ്പാക്കും. വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വനിതകളായിരിക്കും. സുരക്ഷയ്ക്ക് വനിതാ കോണ്‍സ്റ്റബിള്‍മാരുമുണ്ടാകും. ഇതിനുപുറമേ, സി.എ.പി. എഫ് സേനയും സുരക്ഷയ്ക്ക് പിന്തുണയേകും. മാതൃക ബൂത്തുകളിലെ സൗകര്യങ്ങള്‍ക്ക് പുറമേ വനിതകള്‍ക്ക് വിശ്രമമുറികള്‍, ഫീഡിംഗ് റൂം തുടങ്ങിയവ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ആദ്യമായാണ് വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകള്‍ തയാറാക്കുന്നത്. മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ നേരത്തെ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്രയും കേന്ദ്രങ്ങളില്‍ ആദ്യമായാണ്. മാതൃകാ, വനിതാ പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിന്റെ ഒരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിരവധി തവണ വിലയിരുത്തിയിരുന്നു. റാമ്പുകള്‍ ഇല്ലാത്ത പോളിംഗ് സ്‌റ്റേഷനുകളില്‍ അവ ഒരുക്കാനുള്ള നടപടികളും ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്.
 


Views: 1478
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024