തിരുവനന്തപുരം:ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ന് പള്ളികളില്‍ പ്രത്യേക കുരുത്തോല വെഞ്ചരിപ്പും പ്രാര്‍ത്ഥനയും നടക്കും. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമില്‍ എത്തിയ ക്രിസ്തുവിനെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമാണിത്.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരുശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹ വ്യാഴം ആചരിക്കും. പിറ്റേന്ന് ദുഃഖ വെള്ളിയാണ്. പള്ളികളില്‍ പീഡാനുഭവ വായനയപം കുരിശിന്റെ വഴിയെ പ്രദക്ഷിണവും നടക്കും. ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് സമാപ്തിയാകും.