തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം പഴം പച്ചക്കറികള്‍ക്ക് അടുത്തിടെ ഉണ്ടായ വില വര്‍ദ്ധന തടയുന്നതിന്റെ ഭാഗമായി ജൂണ്‍ ആറു മുതല്‍ ജൂണ്‍ 30 വരെ 15 ഇനം പച്ചക്കറികള്‍ക്ക് (വെണ്ട, പയറ്, പാവയ്ക്ക, പടവലം, ചെറിയമുളക്, കാരറ്റ്, വെള്ളരി, തക്കാളി, കാബേജ്, ചേന, മരച്ചീനി, സാവാള, ഉള്ളി, ഉരുളക്കിഴങ്ങ്, ഏത്തന്‍) കമ്പോള വിലയേക്കാള്‍ 30 ശതമാനം വരെ വില കുറച്ച് സംസ്ഥാനത്തുടനീളമുള്ള ഹോര്‍ട്ടി കോര്‍പ്പിന്റെ സ്വന്തം സ്റ്റാളുകള്‍, മൊബൈല്‍ വില്‍പ്പന സ്റ്റാളുകള്‍, ലൈസന്‍സി സ്റ്റാളുകള്‍ എന്നിവ വഴി വില്‍പ്പന നടത്തുന്നതിന് കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി.