തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുക്കൾ പിതൃമോക്ഷപ്രാപ്തിക്കായി കർക്കിടക മാസത്തിലെ കറുത്തവാവിന് അർപ്പിക്കുന്ന ബലിതർപ്പണം തുടങ്ങി. വാവ് ബലി ദിവസമായ തിങ്കളാഴ്ചയാണ് 23 നാണ് കേരളകമൊട്ടുക്കും ബലിതർപ്പണമെങ്കിലും അമാവാസി തിഥി ഇന്ന് (22 ഞായർ) വൈകിട്ട് 6 . 27 ന് ആരംഭിച്ച് നാളെ ഉച്ചയ്ക്ക് ശേഷം 3.15 ന് അവസാനിക്കും അതിനാൽ ഇന്ന് സൂര്യസ്തമയ സമയമായി 7.09 നു ശേഷം വാവ് ബലി തുടങ്ങി. ശംഖുംമുഖത്ത് ദേവസ്വം ബോർഡ് ബലിതർ പ്പണത്തിനുവേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിരവധിപേരാണ് രാത്രി ബലിതർപ്പണത്തിനു കടൽക്കരെ എത്തിക്കൊണ്ടിരിക്കുന്നത്.