തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ നവംബര്‍ രണ്ടിനും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവംബര്‍ അഞ്ചിനുമായിരിക്കും തിരഞ്ഞെടുപ്പ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് സമയം. നാമനിര്‍ദ്ദേശ പത്രിക ബന്ധപ്പെട്ട വരണാധികാരികള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ച് തുടങ്ങി. ഒക്‌ടോബര്‍ 14 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. ഒക്‌ടോബര്‍ 15ന് സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 17 ആണ്. തിരഞ്ഞെടുപ്പ് നവംബര്‍ 17ന് പൂര്‍ത്തിയാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.