NEWS12/05/2015

നേപ്പാൾ വീണ്ടും കുലുങ്ങി;37 പേർ മരിച്ചു 1000 പേർക്ക് പരിക്ക്

ayyo news service

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നുണ്ടായ ഭൂകമ്പത്തില്‍കുറഞ്ഞത്‌ 37 പേരെങ്കിലും മരിച്ചിരിക്കാമെന്നും 1000 ത്തിൽ അധികം  പേര്ക്ക് പരിക്കേ റ്റിരിക്കാം  എന്നുമാണ്  ഔദ്യോഗിക വിവരം .  ധൊലാക്ക ജില്ലയിൽ മാത്രം ഇരുപത് പേര്‍  മരിച്ചു .

കാഠ്മണ്ഡുവിന് കിഴക്ക് ചൗട്ടാര ടൗണില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു. ഇതിന് സമീപമുള്ള സിന്ധുപാല്‍ ചൗക്കില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലുപേര്‍മരിച്ചു. കാവ്‌റെപാലന്‍ചൗക്കിലെ സെയിലുങ് ദണ്‍ഡയിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു.

നേപ്പാളിലെ കോഡാരിക്ക് 18 കിലോമീറ്റര്‍ തെക്കുകിഴക്കായി 18.5 കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 7.4 രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് പിന്നാലെ 6.2, 5.4, 4.8 എന്നീ തോതുകളിലുള്ള തുടര്‍ചലനങ്ങളുമുണ്ടായി.

വടക്കെ ഇന്ത്യയിലും  ശക്തമായ ഭൂചലനമുണ്ടായി. ഉച്ചയ്ക്ക് 12.35 ഓടെയാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനം 60 സെക്കന്‍ഡ് നീണ്ടു. ഡല്‍ഹി, ബംഗാള്‍, അസം, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, യു.പി, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്ഡ് എന്നീ സംസ്ഥാനങ്ങളിലും ചലനം അനുഭവപ്പെട്ടു. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലും കൊച്ചിയിലും നേരിയ തോതില്‍ ചലനമുണ്ടായി.

കൊച്ചിയിലെ ബഹുനില കെട്ടിടങ്ങളിലെല്ലാം പ്രകമ്പനം അനുഭവപ്പെട്ടു. സോളാര്‍ കമ്മീഷന്റെ സിറ്റിങ് നടക്കുന്ന കെട്ടിടത്തിലും ചലനം അനുഭവപ്പെട്ടു. പി.സി ജോര്‍ജിന്റെ സാക്ഷിവിസ്താരം നടക്കുന്ന സമയത്താണ് ചലനമുണ്ടായത്. അതോടെ പി.സി ജോര്‍ജും അഭിഭാഷകരും അടക്കമുള്ളവര്‍ വിസ്താരം നിര്‍ത്തിവെച്ച് പുറത്തിറങ്ങി.

കഴിഞ്ഞ ഏപ്രില്‍ 25 ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 8,000 പേര്‍ മരിക്കുകയും 17,000 ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Views: 1343
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024