ഫുഷു: പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ചൈനയുടെ സുന്‍ യുവിനെ തറപറ്റിച്ചാണ് ഒളിമ്പിക് മെഡല്‍ ജേതാവ് സിന്ധു കിരീടം ചൂടിയത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ഒളിമ്പിക്സിൽ വെള്ളി നേടിയതിനു ശേഷം ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ സിന്ധു ചാമ്പ്യനാകുന്നത്. സ്‌കോര്‍: 11–21, 21–17, 21–11. സൈന നെഹ്‌വാൾ 2014 ൽ ഈ കീരീടം ചൂടിയിരുന്നു. ഇത് രണ്ടാമത്തെ പ്രവിശ്യമാണ് ചൈനീസ് കീരീടം സിന്ധുവിലൂടെ ഇന്ത്യയിലെത്തുന്നത്.